ഷിരൂർ മണ്ണിടിച്ചിൽ..രഞ്ജിത്ത് ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കില്ല..പ്രവേശനം ജിതിന് മാത്രമെന്ന് കർണാടക പൊലീസ്….
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ തെരച്ചിലിനായി രഞ്ജിത്ത് ഇസ്രയേൽ ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കർണാടക പൊലീസ്.കരയിലെ തെരച്ചിലിനായാണ് കഴിഞ്ഞ ദിവസങ്ങളിൽ അവരെ പ്രവേശിപ്പിച്ചത്. കരയിലെ തെരച്ചിൽ പൂർത്തിയായെന്നും ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി പി നാരായണ അറിയിച്ചു.നിലവിൽ ബന്ധുവായ ജിതിന് മാത്രമാണ് അപകടസ്ഥലത്തേക്ക് പ്രവേശിക്കാൻ അനുമതിയുള്ളത്.അതേസമയം
അർജുനായി ഇനി പുഴയിലാണ് തിരച്ചിൽ നടത്തുക .നേവിയും കരസേനയും സംയുക്തമായാണ് പുഴയിൽ തെരച്ചിൽ നടത്തുന്നത്. നേവിയുടെ കൂടുതൽ സംവിധാനങ്ങൾ തെരച്ചിലിനായി എത്തിച്ചിട്ടുണ്ട്.