ഷിരൂർ ദൗത്യം..ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിലില്‍ നിർണായക കണ്ടെത്തൽ..കണ്ടെത്തിയത്…

കര്‍ണ്ണാടകയിലെ ഷിരൂരില്‍ ഇന്ന് നടത്തിയ തെരച്ചിലില്‍, കാണാതായ അര്‍ജുന്റെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ഗംഗാവാലി പുഴയില്‍ ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ലോറിയുടെ വാട്ടര്‍ടാങ്ക് ക്യാരിയര്‍ കണ്ടെത്തിയത്. നാവികസേന മാര്‍ക്ക് ചെയ്ത കോണ്‍ടാക്ട് പോയിന്റ് നാലിന് സമീപത്ത് നിന്നാണ് ലോഹവസ്തു കണ്ടെത്തിയത്. ലോഹഭാഗം തന്റെ ലോറിയുടെതാണെന്ന് ഉടമ സ്ഥിരീകരിച്ചു. അതേസമയം ഗംഗാവാലി പുഴയിലെ ഇന്നത്തെ തിരച്ചിൽ നിർത്തി. നാളെ രാവിലെ വീണ്ടും ആരംഭിക്കും.

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ഡ്രഡ്ജര്‍ ദൗത്യമേഖലയിലേക്ക് എത്തിച്ചത്. ഡൈവിങ് സംഘവും ഈശ്വര്‍ മല്‍പ്പെയും പരിശോധനയ്‌ക്കെത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തെ ഉടമ്പടിയാണെങ്കിലും പത്ത് ദിവസം വരെ നീട്ടാവുന്ന രീതിയിലാണ് ഉടമ്പടി തയ്യാറാക്കിയതെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button