ഷിരൂരിൽ നേവിയുടെ തെരച്ചിലിൽ നിർണ്ണായക വിവരങ്ങൾ..ലോറി ലോഹഭാഗങ്ങളും കയറും കണ്ടെത്തി…
കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണ്ണായക വിവരം. നേവിയുടെ തെരച്ചിൽ ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തി. മൂന്ന് ലോഹഭാഗങ്ങളാണ് നേവിയുടെ തെരച്ചിലില്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു. എന്നാല്‍, ഇത് അര്ജുന് ഓടിച്ച ട്രക്കിന്റെ ഭാഗങ്ങളല്ലന്നാണ് ട്രക്കിന്റെ ഉടമ മനാഫ് പറയുന്നത്.അപകടത്തില്‍പ്പെട്ട മാറ്റൊരു ടാങ്കര്‍ ലോറിയുടെ ഭാഗമാകാമെന്നാണ് കരുതുന്നതെന്നും മനാഫ് പറഞ്ഞു.
അതേസമയം പുഴക്കടിയിൽ നിന്നും ലഭിച്ച കയർ തന്റെ വണ്ടിയിൽ ഉണ്ടായിരുന്നതാണെന്ന് മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.തടി കെട്ടിയ കയറുകളാണ് ഇതെന്നാണ് മനാഫ് പറയുന്നത്.