ഷിരൂരിൽ കനത്തമഴ..രാത്രിയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇല്ല….
ഷിരൂരിൽ അതിശക്തമായ മഴ തുടരുന്നതിനാൽ രാത്രിയിലെ ഡ്രോൺ പരിശോധനയില്ലെന്ന് അധികൃതർ. ശക്തമായ കാറ്റ് കാരണം ഡ്രോൺ സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.അതേസമയം നദിയിലെ കുത്തൊഴുക്ക് വന്‍ വെല്ലുവിളിയാണെന്നാണ് നാവികസേന വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നദിയില്‍ ഇറങ്ങുന്നത് അസാധ്യമാണെന്നും നാവികസേന അറിയിച്ചു.പുഴയിൽ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്.