ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കും

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം വീണ്ടും തുടങ്ങുന്നു. നാവികസേനയുടെ നേതൃത്വത്തില്‍ ഗംഗാവലി പുഴയില്‍ നാളെ തിരച്ചില്‍ പുനരാരംഭിക്കും. ഇന്ന് കാര്‍വാറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇന്ന് നാവികസേനയുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ദൗത്യം നാളെ പുനരാരംഭിക്കാന്‍ തീരുമാനമുണ്ടായിരിക്കുന്നത്.ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് നാളെ വീണ്ടും തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നാളെ പുഴയില്‍ റഡാര്‍ പരിശോധനയാകും നടക്കുക. ഇതിന് ശേഷമാകും പുഴയിലിറങ്ങിയുള്ള തിരച്ചില്‍ ഏത് വിധത്തില്‍ വേണമെന്ന് തീരുമാനിക്കുക. നേരത്തെ ലോറിയുണ്ടെന്ന് സൂചന ലഭിച്ച ഭാഗത്താകും തിരച്ചില്‍ നടത്തുക

Related Articles

Back to top button