ഷാരോൺ കേസ്: ഗ്രീഷ്മക്ക് പിന്നിലെ ഉപദേശകേന്ദ്രം മധുരയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ

തിരുവനന്തപുരം: ഷാരോൺ കേസിൽ ഗ്രീഷ്മക്ക് പിന്നിലെ ബുദ്ധി കേന്ദ്രം മധുരയിൽ പ്രാക്ടീസ് ചെയ്യുന്ന ഹൈന്ദവ സംഘടന നേതാവായ അഭിഭാഷകൻ. രാഷ്ട്രീയബന്ധങ്ങൾ ഉള്ള ഈ അഭിഭാഷകനാണ് ഗ്രീഷ്മയും നിയമപരമായി പ്രധാനമായും സഹായിക്കുന്നത്. പോലീസ് സ്റ്റേഷനിൽ വെച്ച് ഗ്രീഷ്മ ലൈസോൾ കുടിച്ചതും രാമവർമ്മൻചിറയിലെ വീട് കുത്തി തുറന്നതും എല്ലാം ഈ അഭിഭാഷകന്റെ ബുദ്ധി ആണെന്നാണ് പോലീസ് സംശയം. പളുക്കൽ പോലീസ് ആണ് വീടിനുള്ളിൽ കയറിയവരെ കണ്ടെത്തിയത്. വീടിനുള്ളിൽ ആളു കയറിയതോടെ കേസ് അന്വേഷണത്തിലെ ആട്ടിമറി പുതിയ തലത്തിൽ എത്തി. ഇനി ഈ വീട്ടിൽ നിന്ന് എന്തെങ്കിലും തെളിവ് കിട്ടിയാലും അത് മറ്റാരോ കൊണ്ട് വെച്ചതാണെന്ന് വാദം പ്രതിഭാഗത്തിന് ഉയർത്താൻ ആവും. ഇതാണ് സീൽ പൊളിക്കലിൽ സംഭവിച്ചത്.

Related Articles

Back to top button