ശ്വാസമെടുക്കാന്‍ പ്രയാസം…. എക്‌സ് റേ പരിശോധിച്ചപ്പോൾ ഞെട്ടി…..
ശ്വാസമെടുക്കാന്‍ പ്രയാസം നേരിട്ടതോടെയാണ് 49കാരന്‍ ആശുപത്രിയിലെത്തിയത്. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ എക്‌സ് റേ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്.ഇദ്ദേഹത്തിന്റെ ശ്വാസനാളത്തില്‍ കാറിന്റെ താക്കോല്‍ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു. ശ്വാസനാളത്തില്‍ കുടുങ്ങിയ നിലയിലാണ് താക്കോല്‍ കണ്ടത്. താക്കോല്‍ വായിലിട്ട് വെറുതെ കളിച്ചുകൊണ്ടിരുന്നപ്പോള്‍ അറിയാതെ വിഴുങ്ങിപ്പോയതാണെന്ന് 49കാരന്‍ പിന്നീട് ഡോക്ടര്‍മാരോട് പറഞ്ഞു.ഹൃദ്രോഗി കൂടിയായത് കൊണ്ട് ഇദ്ദേഹത്തിന്റെ ശ്വാസനാളത്തില്‍ നിന്നും താക്കോലെടുക്കുന്നത് സങ്കീര്‍ണമായി. പിന്നീട് എന്‍ഡോസ്‌കോപ്പി നടത്തി. അതിനുശേഷം, ലാപ്രോസ്‌കോപ്പി വഴി അപകടമൊന്നും കൂടാതെ താക്കോല്‍ പുറത്തെടുക്കുകയായിരുന്നു. 15 മിനിറ്റ് നീണ്ട ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ വഴിയാണ് വിജയകരമായി താക്കോല്‍ പുറത്തെടുത്തത്. ആരോഗ്യം സാധാരണനിലയിലാകുന്നത് വരെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് ഇപ്പോൾ ഈ 49കാരന്‍. സൗദി അറബ്യേയിലെ അല്‍ ഖുന്‍ഫുധാ ഗവര്‍ണറേറ്റിലെ ആശുപത്രിയിലാണ് ചികിത്സ നടന്നത്.