ശ്വാസതടസം…ആശുപത്രിയിൽ പോയപ്പോൾ ശ്വാസകോശത്തിൽ….

പുലർച്ചെ എഴുന്നേറ്റപ്പോൾ യുവാവിന് ശ്വാസം എടുക്കുന്നതിന് മറ്റും ബുദ്ധിമുട്ട് തോന്നിത്തുടങ്ങി. കൂടാതെ നെഞ്ചും പുറവുമെല്ലാം നല്ല വേദനയും. ആദ്യം കരുതിയത് ന്യൂമോണിയ ആണെന്നാണ്. പിന്നാലെ അയാൾ ആശുപത്രിയിൽ പോയി. എക്സ്‍റേ എടുത്ത് നോക്കിയപ്പോൾ കാണാതെ പോയ യുവാവിന്റെ നോസ്‍‍റിം​ഗ്. ഡോക്ടർ അത് ജോയ്‍‍യെ കാണിച്ചപ്പോൾ അയാൾ അന്തം വിട്ടു പോയി. എത്രയോ കാലമായി താനിത് പരതി നടന്നു എന്ന് അയാൾ ഡോക്ടറോടും പറഞ്ഞു. സിൻസിനാറ്റി സ്വദേശിയായ ജോയ് ഒരു ദിവസം ഉണർന്ന് നോക്കിയപ്പോൾ നോസ്‍‍റിം​ഗ് കാണാനില്ലായിരുന്നു. അതേ തുടർന്ന് അവിടെ മൊത്തം അയാൾ അത് അന്വേഷിച്ചു നടന്നു. കിടക്കയെല്ലാം മറിച്ചിട്ട് പരതി. പക്ഷേ, എവിടെയും കണ്ടെത്താൻ ആയിരുന്നില്ല.

ഏതായാലും എത്ര പരതിയിട്ടും കിട്ടാത്തതിനെ തുടർന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജോയ് അന്വേഷണം അവസാനിപ്പിക്കുകയും പുതിയ ഒരെണ്ണം വാങ്ങി ധരിക്കുകയും ചെയ്തു. കുറേക്കാലത്തേക്ക് അയാൾ നഷ്ടപ്പെട്ട നോസ്‍‍റിം​ഗിനെ കുറിച്ച് മറന്നുപോയി.

ഏതായാലും മൂന്ന് ദിവസത്തിനു ശേഷം ജോയ്‍യെ ഒരു സർജന് റഫർ ചെയ്തു. ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങളും ചെയ്തു. ഏതായാലും ശസ്ത്രക്രിയയിലൂടെ അഞ്ച് വർഷത്തിന് ശേഷം ആ നോസ്‍‍റിം​ഗ് ഡോക്ടർമാർ പുറത്തെടുത്തു. ഇത്രകാലം അത് തന്റെ ശ്വാസകോശത്തിൽ കിടന്നു എന്നതിന്റെ അത്ഭുതത്തിലാണ് ജോയ്.

Related Articles

Back to top button