ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും…..ടീമിൽ സഞ്ജുവിനും സാധ്യത….
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഈ മാസം 27ന് തുടങ്ങുന്ന പരമ്പരയില്‍ മൂന്ന് വീതം ടി 20, ഏകദിന മത്സരങ്ങളാണുള്ളത്. ലോകകപ്പ് ടീമില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാകും ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുക എന്ന് സൂചനയുണ്ടായിരുന്നെങ്കിലും പുതിയ റിപ്പോർട്ടുകള്‍ പ്രകാരം സൂര്യകുമാര്‍ യാദവായിരിക്കും ടി20യില്‍ ഇന്ത്യയെ നയിക്കുക. ഹാര്‍ദ്ദിക് സൂര്യകുമാറിന് കീഴില്‍ വൈസ് ക്യാപ്റ്റമനായി തുടരുമെന്നാണ് റിപ്പോര്‍ട്ട്.