ശ്രീജിത്ത് പണിക്കരുടെ നിരീക്ഷണം..അതിരുകടക്കരുതെന്ന് യുവമോർച്ച…
തിരുവനന്തപുരം: ശ്രീജിത്തിൻ്റെ നിരീക്ഷണം അതിരു കടക്കാതിരിക്കുന്നതാണ് നല്ലതെന്ന് യുവമോർച്ച. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് പ്രഫുൽ കൃഷ്ണ. സുരേഷ് ഗോപിയെ തോല്‍പ്പിക്കാൻ ശ്രമിക്കുന്നു എന്ന് വിളിച്ചു പറയുന്നതിന്റെ ഉദ്ദേശ ശുദ്ധി അറിയാം. ആസ്ഥാന നിരീക്ഷണ പദവിയിലിരുന്ന് അച്ചാരം വാങ്ങിയുള്ള നിരീക്ഷണം അതിരു കടക്കാതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു കെ. സുരേന്ദ്രനെ വിമര്‍ശിച്ച ശ്രീജിത്ത് പണിക്കര്‍ക്ക് യുവമോര്‍ച്ചയുടെ മുന്നറിയിപ്പ്.