ശോഭ സുരേന്ദ്രനെതിരെ കേസ് നൽകി ഇ.പി.ജയരാജന്…
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നൽകി ഇ പി ജയരാജൻ. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്. ബിജെപിയിലേക്ക് പോകാൻ ജയരാജൻ, ദല്ലാൾ നന്ദകുമാർ മുഖേന ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ ആരോപണത്തിനെതിരെയാണ് നടപടി.
വ്യാജ ആരോപണം പിൻവലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സിവിൽ–ക്രിമിനൽ നിയമനടപടികൾക്ക് വിധേയരായി രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രന് നേരുത്തെ ഇപി വക്കീൽ നോട്ടിസ് അയച്ചിരുന്നെങ്കിലും ശോഭ സുരേന്ദ്രൻ മറുപടി നൽകിയിരുന്നില്ല.