ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസ്…

അമ്പലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിനെതിരെ അപകീര്‍ത്തി പരമായ പരാമര്‍ശം നടത്തിയതിന് ശോഭാ സുരേന്ദ്രന് എതിരെ മാനനഷ്ടത്തിന് കേസ്. ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ കെ.സി വേണുഗോപാല്‍ പരാതി നല്‍കി. റിപ്പോര്‍ട്ടര്‍ ചാനലിലെ അശ്വമേധം എന്ന പ്രോഗ്രാമിനിടെയാണ് അടിസ്ഥാനരഹിതമായ ആരോപണം ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചത്. യാതോരുവിധ തെളിവും ഇല്ലാതെയാണ് ശോഭാ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചത്. വര്‍ഷങ്ങളായി ജനങ്ങളുടെ ഇടയില്‍ നേടിയെടുത്ത പേരും പ്രശസ്തിയുമാണ് അപകീര്‍ത്തിപ്പെടുത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. അറേബ്യന്‍ രാഷ്ട്രങ്ങളില്‍ പോലും വന്‍ തോതില്‍ സ്വത്തുക്കള്‍ സമ്പാദിച്ചു എന്നതും ബിനാമി ഇടപാടുകള്‍ നടത്തി കോടികള്‍ സമ്പാദിച്ചു എന്ന ശോഭാ സുരേന്ദ്രന്റെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നും പരാതിയില്‍ പറയുന്നു. ഐപിസി 499, 500 പ്രകാരമാണ് പരാതി നല്‍കിയിരിയ്ക്കുന്നത്. സിവില്‍ നിയമപ്രകാരം മാനനഷ്ടത്തിന് കേസ് നല്‍കേണ്ട വിഷയമാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. യാതോരുവിധ തെളിവുകളും ഇല്ലാതെ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങള്‍ തടയിടേണ്ടതാണെന്നും ഇതിനെ കുറിച്ച് വ്യക്തമായ അന്വേഷണവും ആവശ്യപ്പെട്ടാണ് പരാതി സമര്‍പ്പിച്ചതെന്നും യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ.എം. നസീറും ജനറല്‍ കണ്‍വീനര്‍ എ.എ. ഷുക്കൂറും ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Related Articles

Back to top button