ശിശുവും അമ്മയും മരിച്ച സംഭവം..മൃതദേഹവുമായി പ്രതിഷേധിച്ച് കുടുംബം..ഒടുവിൽ പൊലീസിന്റെ ഉറപ്പ്…

കോഴിക്കോട് ഉള്ള്യേരിയില്‍ ഗര്‍ഭസ്ഥശിശുവും അമ്മയും മരിച്ചതില്‍ പ്രതിഷേധം നടത്തി ബന്ധുക്കൾ. മരിച്ച അശ്വതിയുടെ മൃതദേഹവുമായി മലബാര്‍ മെഡിക്കല്‍ കോളജിന് മുന്നിലാണ് കുടുംബം പ്രതിഷേധിച്ചത്.ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം.സിസേറിയന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ അതിന് സമ്മതിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. വേദന കൂടിയതോടെ സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും എന്തിനാണ് കീറി മുറിക്കുന്നതെന്ന് ഡോക്ടര്‍ ചോദിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

നേരത്തെ കാണിച്ചിരുന്ന ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും കാണിച്ചില്ല. സ്ഥിരം കാണിച്ചിരുന്ന ഡോക്ടര്‍ അന്ന് ഡ്യൂട്ടിയില്‍ ഇല്ലായിരുന്നു. ഡോക്ടര്‍ ഉണ്ടെന്ന് കള്ളം പറഞ്ഞുവെന്നും അശ്വതിയുടെ കുടുംബം ആരോപിച്ചു. വെന്റിലേറ്ററില്‍ കിടക്കുമ്പോഴും ബന്ധുക്കളെ അറിയിച്ചത് പ്രശ്‌നം ഇല്ലെന്നാണ്. പിന്നീട് പെട്ടെന്ന് ഹോസ്പിറ്റലില്‍ മാറ്റണം എന്ന് ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു എന്നും കുടുംബം ആരോപിച്ചു.നരഹത്യക്ക് കേസ്എടുക്കാമെന്ന് പൊലീസ് പറഞ്ഞതോടെയാണ് കുടുംബം പ്രതിഷേധം അവസാനിപ്പിച്ചത്.അതേസമയം പോസ്റ്റുമാർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button