ശഹൻ്റെ ദുരൂഹ മരണം.. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് എം.എസ്.എഫ്…

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സ്വിമ്മിങ് പൂളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ എസ്.എഫ്.ഐ പ്രവർത്തകൻ ശഹൻ്റെ മരണത്തിലും ക്യാമ്പസുകളിലെ ലഹരി ഉപയോഗത്തിലും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ട് എംഎസ്എഫ് രം​ഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണ‍ർക്ക് പരാതി നൽകിയതായി എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പികെ നവാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ശഹൻ കേസ് അട്ടിമറിക്കാനാണ് യൂണിവേഴ്സിറ്റി ശ്രമിച്ചതെന്നും യൂണിവേഴ്സിറ്റി അന്വേഷണ കമ്മിറ്റി കണ്ടെത്തിയ ഏഴ് പേരും എസ്.എഫ്.ഐ നേതാക്കന്മാരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നും പി.കെ നവാസ് ആരോപിക്കുന്നു. 2022 ഡിസംബർ 19 നാണ് എടവണ്ണ സ്വദേശി ശഹിൻ പി എന്ന വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റിയിലെ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Related Articles

Back to top button