ശശി വീടുകൾ കയറി പെൺകുട്ടികളെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു..മുഖ്യമന്ത്രി കാട്ടുകുരങ്ങ്..ഗുരുതര ആരോപണവുമായി കെ സുധാകരൻ…

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ബലാത്സംഗാരോപണം ഉയർത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരിലെ രണ്ട് വീടുകളിൽ കയറി സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചയാളാണ് പി ശശി. അതേ ശശിക്ക് എതിരെയാണ് സമാനമായ ആരോപണം അൻവർ ഉയർത്തിയിരിക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും ശരിയാണെന്നും കെ സുധാകരൻ പറഞ്ഞു.

ബിജെപിയുടെ തണലിൽ വളരുന്ന കാട്ടുകുരങ്ങാണ് മുഖ്യമന്ത്രി. അതിനെ തൊടാൻ അന്വേഷണ ഏജൻസികൾക്ക് പേടിയാണ്. മലപ്പുറം വിരുദ്ധ പ്രസ്താവന തയ്യാറാക്കിയത് പിആർ ഏജൻസി അല്ല. അത് മുഖ്യമന്ത്രി മനപ്പൂർവം പറഞ്ഞതാണ്. ബിജെപി ആർഎസ്എസ് നേതൃത്വത്തെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു.

Related Articles

Back to top button