ശവക്കല്ലറയിൽ നിന്നും കണ്ടെത്തിയത്!!

ശവക്കല്ലറയിൽ നിന്ന് ലഭിച്ചത് കണ്ടു ഞെട്ടിപോയി. കല്ലറയിൽ നിന്ന് ഒരു തിളങ്ങുന്ന വാൾ കണ്ടെത്തി. ജർമ്മനിയിലെ പുരാവസ്തു ഗവേഷകരാണ് വാൾ കണ്ടെത്തിയത്. തെക്കൻ നഗരമായ നോർഡ്‌ലിംഗനിലെ കല്ലറയിൽ നിന്നാണ് വാൾ കണ്ടെടുത്തതെന്ന് പുരാവസ്തു ഗവേഷകർ അറിയിച്ചു. 3,000 വർഷം പഴക്കമുള്ള വെങ്കലയുഗ വാളാണ് കണ്ടെത്തിയത്.

ബിസി 14-ാം നൂറ്റാണ്ടിലെ അഷ്ടഭുജാകൃതിയിലുള്ള വാളിന്റെ തിളക്കത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ലെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ഒരു പുരുഷന്റെയും സ്ത്രീയുടെയും ആൺകുട്ടിയുടെയും അസ്ഥികളും വെങ്കല വസ്തുക്കളും ശവക്കല്ലറയിൽ നിന്നും കണ്ടെടുത്തു. വാളും ശവകുടീരവും ഇനിയും പരിശോധിച്ചാൽ മാത്രമെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിയൂവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

Related Articles

Back to top button