ശരീരത്തിൽ തണുപ്പ് അനുഭവപ്പെട്ടു.. നോക്കിയപ്പോൾ…

വോസ്റ്ററില്‍ നിന്ന് നെൽസ്‌പ്രൈറ്റിലേക്ക് പോവുകയായിരുന്നു നാലുപേരുമായി ആ ചെറുവിമാനം. ദക്ഷിണാഫ്രിക്കന്‍ പൈലറ്റായ റുഡോള്‍ഫ് എറാസ്മസായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. പെട്ടെന്നാണ് പൈലറ്റിന് അരയ്‍ക്ക് മുകളിൽ തണുപ്പ് അനുഭവപ്പെട്ടത്. തുടർന്ന് നോക്കിയപോരാണ് പൈലറ്റിന്റെ സീറ്റിന് താഴെ മൂർഖൻ ഇനത്തിൽ പെട്ട പാമ്പിനെ കണ്ടെത്തിയത്.

അദ്ദേഹത്തിന്റെ തക്ക സമയത്തെ ധൈര്യപൂർവമുള്ള പ്രവൃത്തിയെ തുടർന്ന് അപകടം ഒന്നും സംഭവിക്കാതെ വിമാനം തിരിച്ചിറക്കുകയായിരുന്നു. നേരത്തെ തന്നെ പാമ്പിനെ കണ്ടതിന് പിന്നാലെ പാമ്പിനെ പിടിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, അതിനെ എവിടെയും കണ്ടെത്താൻ സാധിക്കാത്തതിനാൽ അത് അവിടെ നിന്നും പോയിട്ടുണ്ടാകും എന്നാണ് കരുതിയിരുന്നത്.

ഏതായാലും വിമാനത്തിൽ വച്ച് അരയ്‍ക്ക് മുകളിൽ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്നാണ് പൈലറ്റ് പാമ്പിനെ കണ്ടെത്തിയത്. ആദ്യം കരുതിയിരുന്നത് അവിടെ വച്ചിരുന്ന കുപ്പിയിൽ നിന്നും വെള്ളം വീഴുന്നതാണ് എന്നാണ്. എന്നാൽ, പിന്നീട് നോക്കിയപ്പോഴാണ് പാമ്പാണ് എന്ന് തനിക്ക് മനസിലായത് എന്നാണ് എറാസ്മസ് പറയുന്നത്. ഇടതുവശത്ത് സീറ്റിനടിയിലേക്ക് തല ചെരിച്ച് വച്ച് കിടക്കുകയായിരുന്നത്രെ പാമ്പ്. പിന്നാലെ, ആലോചിച്ച ശേഷം യാത്രക്കാരോട് പാമ്പുള്ള വിവരം പറഞ്ഞു. വെൽകോമിലെ വിമാനത്താവളത്തിന്റെ അടുത്തായിട്ടായിരുന്നു ആ സമയത്ത് വിമാനം. പിന്നാലെ, ജൊഹാനസ്ബർഗിലെ കൺട്രോൾ ടവറുമായി ബന്ധപ്പെടുകയും വിമാനം ഇറക്കാനുള്ള നടപടികളെടുക്കുകയും ചെയ്തു.

വിമാനം ഇറക്കിയതോടെ എല്ലാവരും പുറത്തിറങ്ങി. പിന്നാലെ സീറ്റ് മറിച്ചിട്ടു. ആ സമയത്ത് പാമ്പ് സീറ്റിന്റെ അടിയിൽ തന്നെ ചുരുണ്ട് കൂടി കിടക്കുന്നുണ്ടായിരുന്നു. എന്നാൽ, പാമ്പിനെ പിടിക്കാനുള്ള ആളുകൾ എത്തുമ്പോഴേക്കും പാമ്പിനെ കാണാതെ ആയി. തുടർന്ന് എഞ്ചിനീയർമാരെത്തി വിമാനത്തിന്റെ ഭാ​ഗങ്ങൾ അഴിച്ചുവച്ചും പരിശോധന നടത്തി. എന്നാൽ, എന്നിട്ടും പാമ്പിനെ കണ്ടെത്താനായില്ല. പാമ്പ് ഇറങ്ങിപ്പോയതാകാം എന്നാണ് കരുതുന്നത്. ഏതായാലും പൈലറ്റിന്റെ സമചിത്തതോടെയുള്ള പെരുമാറ്റമാണ് എല്ലാവരുടേയും ജീവൻ രക്ഷിച്ചത്. അതിനാൽ തന്നെ നിരവധിപ്പേരാണ് പൈലറ്റിനെ അഭിനന്ദിക്കുന്നത്.

Related Articles

Back to top button