ശമ്പളം കിട്ടിത്തുടങ്ങി…പരിധി നിശ്ചയിച്ച് സര്‍ക്കാര്‍….

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് കിട്ടിത്തുടങ്ങി. ശമ്പളവിതരണം തുടങ്ങിയെങ്കിലും പ്രതിദിനം പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
ശമ്പളത്തിനും പെൻഷനും മാത്രമല്ല, ട്രഷറി നിക്ഷേപങ്ങള്‍ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ദിവസം പിൻവലിക്കാവുന്ന പരിധി അമ്പതിനായിരമാണ്.

ഒന്നും രണ്ടും പ്രവര്‍ത്തി ദിവസം ശമ്പളമെത്തേണ്ടവര്‍ക്കാണ് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടിഎസ്ബി അക്കൗണ്ടുകളിൽ നിന്ന് അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തുന്നുണ്ട്. മൂന്നാം പ്രവര്‍ത്തി ദിനത്തിലും അതിന് ശേഷവും ശമ്പളം കിട്ടുന്നവര്‍ക്ക് ആനുപാതികമായി ശമ്പളം ഇനിയും വൈകും.

പ്രതിദിനം പിൻവലിക്കാനാകുക 50000 രൂപ മാത്രമാണ്. ഒരുമിച്ച് പണം പിൻവലിക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക തടസം മറികടക്കാനുള്ള താൽകാലിക ക്രമീകരണമാണെന്നാണ് സര്‍ക്കാര്‍ വിശദീകരണമെങ്കിലും പണമില്ലാത്തത് തന്നെയാണ് പ്രശ്നം. സാമ്പത്തിക വര്‍ഷാവസാനം ഓവര്‍ ഡ്രാഫ്റ്റിലാകാതെ പരമാവധി ദിവസം ട്രഷറിയെ പിടിച്ച് നിർത്താനുള്ള ക്രമീകരണം ആയത് കൊണ്ട് ട്രഷറി ഇടപാടുകൾക്കും കര്‍ശന നിയന്ത്രണമുണ്ട്.

Related Articles

Back to top button