ശബരി എക്സ്‌പ്രസിലെ സാമ്പാറിൽ പാറ്റ..
തിരുവനന്തപുരം: ശബരി എക്സ്‌പ്രസിൽ പ്രഭാത ഭക്ഷണത്തോടൊപ്പം വിതരണം ചെയ്‌ത സാമ്പാറിൽ പാറ്റയെ കണ്ടെത്തി. ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന യാത്രികയ്ക്കാണ് ഭക്ഷണത്തിൽ നിന്ന് പാറ്റയെ കിട്ടിയത്. കൊല്ലം എത്തിയപ്പോഴാണ് യാത്രിക വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്‌തത്. സാമ്പാർ ഇഡലിയിലേക്ക് ഒഴിക്കെവെയാണ് പാറ്റയെ കണ്ടെത്തിയത്. തുടർന്ന് ടി.ടി.ആറിനോട് പരാതിപ്പെട്ടു. ട്രയിനിലെ ബോഗിയിലെ ഒട്ടനവധി ആളുകളും ഈ ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ യാതൊരു നടപടിയും റയിൽവേ അധികൃതർ എടുത്തിട്ടില്ലെന്നും യാത്രിക പറഞ്ഞു.