ശബരിമല പ്രക്ഷോഭത്തിന്റെ പേരിലെടുത്ത കേസുകൾ പിൻവലിക്കണം…

കോഴിക്കോട്: ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ എടുത്ത കേസുകൾ പിൻവലിക്കണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ യുഡിഎഫും എൽഡിഎഫും മത്സരിച്ച് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണു ശബരിമല സമരത്തിലെ കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെടാത്തത്. വിഷയത്തിൽ ഇരട്ടനീതി ആണെന്നും എം.ടി.രമേശ് പറഞ്ഞു.ശബരിമലയിൽ ആചാരം ലംഘിക്കാൻ സർക്കാർ ശ്രമിച്ചപ്പോൾ സ്ത്രീകളും കുട്ടികളുമാണു സമരത്തിനിറങ്ങിയത്. ജില്ലയിൽ മാത്രം ആയിരത്തിലേറെ കേസുകളുണ്ട്. അവർ കോടതി കയറിയിറങ്ങുകയാണ്. എന്തുകൊണ്ടാണു ഹിന്ദു അയ്യപ്പഭക്തർക്കെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെടാത്തതെന്നും രമേശ് ചോദിച്ചു.

Related Articles

Back to top button