ശബരിമല നട ഇന്ന് തുറക്കും…

പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരി വൈകുന്നേരം അഞ്ചിന് നട തുറന്ന് ദീപങ്ങൾ തെളിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിക്കും. ശേഷം ഭക്തരെ പതിനെട്ടാംപടി കയറ്റും.

ഇന്ന് പ്രത്യേക പൂജകളില്ല. നാളെ പുലർച്ചെ 4.30ന് പള്ളിയുണർത്തും. അഞ്ചിന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം. 5.30 മുതൽ ഏഴ് മണി വരെയും ഒൻപത് മുതൽ 11 വരെയും നെയ്യഭിഷേകം. 7.30ന് ഉഷപൂജ, തുടർന്ന് ഉച്ചപൂജയ്ക്ക് ശേഷം ഒന്നിന് നടയടയ്‌ക്കും.

വൈകുന്നേരം അ‍ഞ്ചിന് നടതുറക്കും. 6.30-ന് ദീപാരാധന, 6.45ന് പടിപൂജ, പുഷ്പാഭിഷേകം, അത്താഴ പൂജ. രാത്രി 10ന് നട അടയ്‌ക്കും. കുംഭമാസ പൂജകൾ പൂർത്തിയാക്കി 18-ന് രാത്രി 10ന് നട അടയ്‌ക്കും. ഭക്തർക്ക് വെർച്വൽ ക്യൂ ബുക്കിംഗ് നിർബന്ധമാണ്. പമ്പയിൽ സ്‌പോട്ട് ബുക്ക് ചെയ്യാം.

Related Articles

Back to top button