ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു….

ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക സ്വദേശിയായ സന്ദീപ് (36) എന്നയാളാണ് മരിച്ചത്. നീലിമലയില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ താഴെ പമ്പയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.കര്‍ണാടകത്തില്‍ നിന്ന് സംഘമായി എത്തിയ തീര്‍ത്ഥാടകരില്‍ ഒരാളാണ് മരിച്ച സന്ദീപ്. നീലിമല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. പമ്പ പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ നടപടികള്‍ തീര്‍ത്ത് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Related Articles

Back to top button