ശക്തമായ മഴ..കണ്ണൂരിൽ ഇടിമിന്നലേറ്റ് വീട്ടിലെ മെയിൻ സ്വിച്ച് പൊട്ടിത്തെറിച്ചു…
കണ്ണൂർ മട്ടന്നൂരിൽ ഇടിമിന്നലിലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. വീടിനു പുറത്തെ മെയിൻ സ്വിച്ച് ഇടിമിന്നലേറ്റ് കത്തി പൊട്ടിത്തെറിച്ച് അപകടമുണ്ടായി. ഇടിമിന്നലിൽ കിണറിന്റെ ആൾമറ ഭിത്തിക്കും വിള്ളലുണ്ടായിട്ടുണ്ട്.മട്ടന്നൂർ കാനാട് സ്വദേശി രാജീവിന്റെ വീട്ടിലാണ് ഇടിമിന്നലേറ്റ് നാശനഷ്ടം ഉണ്ടായത്. അപകടത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ല.