ശക്തമായ പൊടിക്കാറ്റ് മുന്നറിയിപ്പ്..അബുദാബിയിൽ യെല്ലോ അലര്‍ട്ട്…
അബുദാബിയില്‍ ശക്തമായ പൊടിക്കാറ്റ് വീശാന്‍ സാധ്യത. എമിറേറ്റിന്‍റെ ചില പ്രദേശങ്ങളിലുള്ളവര്‍ അധിക ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം.മണിക്കൂറിൽ 10 – 20 മുതൽ 35 കിലോമീറ്റർ വരെ വേഗത്തിൽ രാജ്യത്ത് കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചില സമയങ്ങളിൽ കാലാവസ്ഥ പൊടി നിറഞ്ഞതായിരിക്കുമെന്നും മുന്നറിയിപ്പ്.
പൊടിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ അല്‍ റുവൈസ്, അല്‍ മിര്‍ഫ, ഹബ്ഷാന്‍, സില, ലിവയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയ കാലാവസ്ഥ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9.30ന് നല്‍കിയ മുന്നറിയിപ്പ് പ്രാദേശിക സമയം വൈകിട്ട് നാല് മണി വരെ തുടരും. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു