ശക്തമായ കുത്തൊഴുക്ക്..കയര്‍ പൊട്ടി ഈശ്വര്‍ മാല്‍പ്പ ഒഴുക്കിൽപ്പെട്ടു…
അര്‍ജുനെ കണ്ടെത്താല്‍ ഗംഗാവലിപ്പുഴയില്‍ ഇറങ്ങിയ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടു. നാലാം സ്പോട്ടിൽ തിരച്ചിലിനിറങ്ങവെയാണ് ഈശ്വർ മൽപ്പെ ഒഴുക്കിൽപ്പെട്ടത്. ശരീരത്തിൽ കെട്ടിയിരുന്ന വടം പൊട്ടിയതാണ് അപകട കാരണം. നാവിക സേന സുരക്ഷിതമായി ഈശ്വർ മൽപെയെ കരയ്ക്കെത്തിച്ചു. മൂന്നാം ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. മുങ്ങൽ വിദഗ്ധർ വീണ്ടും പുഴയിൽ ഇറങ്ങും. നദിയിൽ ശക്തമായ അടിയൊഴുക്കുണ്ട്.
ഉടുപ്പിക്ക് സമീപം മാല്‍പെയില്‍ നിന്നെത്തിയ ‘ഈശ്വര്‍ മാല്‍പ്പ’ എന്ന സംഘത്തില്‍ എട്ടുപേരാണുള്ളത്. ഇവരില്‍ രണ്ടുപേരാണ് നദിയില്‍ ഇറങ്ങി പരിശോധന നടത്തുന്നത്. നദിയുടെ ആഴത്തിലേക്കിറങ്ങി രക്ഷാപ്രവര്‍ത്തന സാധ്യത പരിശോധിക്കുകയാണ് സംഘം.ഇരുപതിലേറെ നിർണായക രക്ഷാദൗത്യത്തിൽ പങ്കാളിയായിട്ടുള്ള വിദഗ്ധനാണ് ഈശ്വർ മാൽപെ. ഗംഗാവാലി പുഴയെ നന്നായറിയുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളി സംഘവും മാൽപെയുടെ സംഘത്തിനൊപ്പമുണ്ടെന്നാണ് വിവരം.