ശക്തമായ കാറ്റ്..ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഷീറ്റുകൾ പറന്നു പോയി….

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓൾഡ് ബ്ലോക്കിന് മുന്നിലെ ഷീറ്റ് ശക്തമായ കാറ്റിൽ പറന്നു പോയി. ചൊവ്വാഴ്ച ഉച്ചയോടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും ആണ് മുൻഭാഗത്ത് സ്ഥാപിച്ചിരുന്ന ഷീറ്റുകൾ പറന്നു പോയത്.മുൻവശം നിന്നിരുന്ന രോഗികൾ ഓടി മാറിയതിനാൽ അപകടം ഉണ്ടായില്ല. ത്വക്ക്, ക്യാൻസർ, മാനസിക രോഗം തുടങ്ങി 5 ഓളം ഒ .പികളാണ് ഓൾഡ് ബ്ലോക്കിൽ പ്രവർത്തിക്കുന്നത്. ഷീറ്റുകൾ പറന്നു പോയതിനാൽ രോഗികളെ ഇവിടെ എത്തിക്കുന്ന ഓട്ടോയോ, മറ്റു വാഹനങ്ങൾക്കോ ഇവിടെ പാർക്കു ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് നിലവിൽ .ഷീറ്റ് പറന്നു പോയതിനെ തുടർന്ന് ഇവിടം കയർ കെട്ടി അടച്ചതിനാൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും രോഗികളെ എക്സ്റെ ,സി.ടി, എം.ആർ.ഐ തുടങ്ങിയ പരിശോധനക്കു കൊണ്ടുവരണമെങ്കിൽ പ്രധാന വഴിയിലൂടെ ചുറ്റി കറങ്ങേണ്ട ഗതികേടിലാണ്.

Related Articles

Back to top button