ശക്തമായ കാറ്റില്‍ തെങ്ങ് വീണു..ഗൃഹനാഥന് ദാരുണാന്ത്യം…
മലപ്പുറം തിരുനാവായയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് വീണ് ഒരാള്‍ മരിച്ചു. സൗത്ത് വെല്ലാര്‍ സ്വദേശി അഴകുറ്റിപ്പറമ്പില്‍ കൃഷ്ണന് (51) ആണ് മരിച്ചത്. കൃഷിപ്പണിക്കിടെയായിരുന്നു അപകടം നടന്നത്. തെങ്ങ് കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നു.