ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മുൻഭാഗം തകർന്നു… ദമ്പതികൾ….


അമ്പലപ്പുഴ- ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മുൻഭാഗം തകർന്നുവീണു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം വൈറോളജി ലാബിന് സമീപം ദൈവത്തിങ്കൽ വെളിയിൽ പ്രദീപിന്റെ വീടിന്റെ ടിൻ ഷീറ്റ് മേഞ്ഞ മുൻഭാഗത്തെ ഭിത്തി ഉൾപ്പെടെയാണ് ഇടിഞ്ഞുവീണത്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.  

അപകടത്തിൽ നിന്നും ദമ്പതികൾ അത്ഭുതകരമായി രക്ഷപെട്ടു.  ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് പ്രദീപിന്റെ കുടുംബം. ഇടിഞ്ഞുവീണ ഭാഗത്തെ ഹാളിലാണ് പ്രദീപും ഭാര്യയും ഉറങ്ങിയിരുന്നത്. ഇഷ്ടിക കഷണങ്ങൾ ദേഹത്ത് വീണതോടെ ഇരുവരും മക്കൾ കിടന്ന അകത്തെ മുറിയിലേക്ക് ഓടിക്കറിയതിന് ശേഷമാണ് ഭിത്തിതകർന്നുവീണത്. അതുകൊണ്ടാണ് വൻദുരന്തം ഒഴിവായത്. വീടിന്റെ മുൻഭാഗത്തായി വെള്ളം കെട്ടികിടക്കുകയാണ്. 

Related Articles

Back to top button