ശക്തന്‍ തമ്പുരാൻ്റെ പ്രതിമ ഉടന്‍ പുനഃസ്ഥാപിക്കും മന്ത്രി ഗണേഷ് നേരിട്ടിടപെട്ടു….

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് തകര്‍ന്ന ശക്തന്‍ തമ്പുരാന്റെ പ്രതിമ കെഎസ്ആര്‍ടിസി പുനസ്ഥാപിക്കും. ശക്തന്‍ തമ്പുരാന്റെ പ്രതിമ കെഎസ്ആര്‍ടിസിയുടെ ചെലവില്‍ പുനസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ ഉറപ്പു നല്‍കിയതായി മന്ത്രി കെ രാജന്‍ അറിയിച്ചു. പ്രതിമയുടെ ശില്‍പ്പികളുമായി കൂടിയാലോചിച്ച് എത്രയും വേഗത്തില്‍ പ്രതിമ പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.
അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി കെ രാജന്‍ പ്രതികരണം നടത്തിയത്. തൃശൂര്‍ എംഎല്‍എ പി ബാലചന്ദ്രനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.ശക്തന്‍ തമ്പുരാന്റെ പ്രതിമ ഇങ്ങനെ തകര്‍ന്ന് കിടന്നുകൂടാ. പ്രതിമ പുനസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ ചെയ്ത് നല്‍കാമെന്ന് കെഎസ്ആര്‍ടിസി തന്നെ അറിയിച്ചിട്ടുണ്ട്. പ്രതിമയുടെ ശില്‍പ്പി ഉള്‍പ്പെടെയുള്ള എല്ലാവരുമായി കൂടിയാലോചിച്ച് പ്രതിമ പഴയതു പോലെ പുനസ്ഥാപിക്കും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പ്രതിമ പുനസ്ഥാപിക്കുമെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചിട്ടുണ്ട്..

Related Articles

Back to top button