വർദ്ധനവിനു പിന്നാലെ സ്വർണ വില വീണ്ടും താഴേക്ക്…

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയും ഗ്രാമിനു 20 രൂപയുമാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 50,560 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6320 രൂപയുമാണ്.

ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വില വർദ്ധിച്ചിരുന്നു. അതിനു ശേഷമാണ് വീണ്ടും കുറഞ്ഞത്. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വിലക്ക് വന്‍ ഇടിവാണ് ഉണ്ടായത്.
ബജറ്റ് അവതരണത്തിനു ശേഷം കഴിഞ്ഞ ദിവസം വരെ 3560 രൂപയാണ് കുറഞ്ഞത്. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് വില വീണ്ടും ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ 320 രൂപയുടെ വർദ്ധനവുണ്ടായി.

Related Articles

Back to top button