വർക്ക് ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ചു..ആലപ്പുഴ സ്വദേശി പിടിയിൽ…
വർക്ക് ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴ എരമല്ലിക്കര ഓത്തറത്ത് വീട്ടിൽ സുജേഷ് കുമാർ (45) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 25 ന് പുലർച്ചെ കോതമംഗലം കുത്തു കുഴിയിലുള്ള വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.ആലപ്പുഴ, അടിമാലി, മാന്നാർ തുടങ്ങിയ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.