വ്ളോഗർ സഞ്ജു ടെക്കി 15 ദിവസത്തെ സേവനത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിൽ…
അമ്പലപ്പുഴ: കാറിൽ ആവേശം സിനിമയിലെ മോഡൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ച് പൊതുനിരത്തിൽ ഓടിച്ച് വീഡിയോ യു.ട്യൂബിൽ അപ് ലോഡ് ചെയ്ത സഞ്ജു ടെക്കി തിങ്കളാഴ്ച രാവിലെ എം.വി.ഡി ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി.എം.വി.ഡി നൽകിയ ഷോകോസ് നോട്ടീസിന് അഭിഭാഷകൻ അടുത്ത ദിവസം വിശദീകരണം നൽകുമെന്ന് സഞ്ജു എം.വി.ഡി ഉദ്യോഗസ്ഥരോട് പറഞ്ഞു.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓർത്തോ വിഭാഗത്തിൽ 15 ദിവസം സാമൂഹ്യ സേവനം ചെയ്യാനായി എം.വി.ഡി സഞ്ജു വിനെയും, ഡ്രൈവർ സൂര്യ നാരായണനേയും ആശുപത്രിയിലേക്ക് അയച്ചു.