വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ
മാവേലിക്കര- കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര യൂണിറ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻറായി ജോസഫ് ജോൺ (മിൻ്റ്) ജനറൽ സെക്രട്ടറിയായി നന്ദകുമാർ.എ (ഹരികൃഷ്ണൻസ്) ട്രഷറർ ആയി എസ്.ജലീൽ (ജി.സി.സി) എന്നിവർ വിജയിച്ചു. രാവിലെ 9.30ന് ആരംഭിച്ച സമ്മേളനവും നവീകരിച്ച ഹാളിൻ്റെ ഉദ്ഘാടനവും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര നിർവ്വഹിച്ചു. നാടിൻ്റെ വികസനത്തിനൊപ്പം വ്യാപാരി സമൂഹത്തിനും പുരോഗതിയിലേക്കുള്ള മാർഗ്ഗം കണ്ടെത്തുവാൻ വ്യാപാരികൾ പ്രതിജ്ഞാബദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു.