വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്ഥാനക്കയറ്റം….
തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പിലെ സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയില്‍ സ്ഥാനക്കയറ്റം നേടിയെന്ന് പരാതി. ബിരുദ സര്‍ട്ടിഫിക്കറ്റും വകുപ്പ് തല പരീക്ഷാ സര്‍ട്ടിഫിക്കറ്റും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. ബിരുദവും വകുപ്പ് തല പരീക്ഷയും പാസായതിന് തെളിവില്ലെന്ന് കണ്ടെത്തിയ ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയും ധനമന്ത്രിയും കണ്ടിട്ടും നടപടി എടുക്കാതെ പൂഴ്ത്തിയെന്നും അന്വേഷണത്തില്‍ വ്യക്തമായി.കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ എസ് ബി അനില്‍ ശങ്കര്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആശ്രിത നിയമനത്തിലൂടെ ക്ലര്‍ക്കായി നികുതി വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചത്. അടുത്ത സ്ഥാനക്കയറ്റമായ യുഡി ക്ലര്‍ക്ക് പോസ്റ്റിലേക്ക് മാറണമെങ്കില്‍ പിഎസ്സി നടത്തുന്ന വകുപ്പ് തല പരീക്ഷയായ ജനറല്‍ സെയില്‍സ് ടാക്സ് ടെസ്റ്റും പാസാവണം. എന്നാല്‍ പാസായ മറ്റ് വകുപ്പുതല പരീക്ഷകളുടെ കൂടെ ഇതും പാസായതായി കാണിച്ച് സ്ഥാനക്കയറ്റം നേടിയെന്നാണ് പരാതിയില്‍ പറയുന്നത്.