വ്യാജ വാർത്ത നിർമ്മിച്ചു..ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനെതിരെ കുറ്റപത്രം….

പോക്സോ കേസിലെ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ഉപയോഗിച്ച് വാർത്ത നിർമിച്ച കേസിൽ ചാനൽ സംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു.ഏഷ്യാനെറ്റ്‌ ന്യൂസ്‌ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡന്റ്‌ എഡിറ്റർ കെ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്‌, ഏഷ്യാനെറ്റ്‌ ജീവനക്കാരിയായ പെൺകുട്ടിയുടെ അമ്മ, വീഡിയോ എഡിറ്റർ വിനീത്‌ ജോസ്‌, കാമറാമാൻ വിപിൻ മുരളീധരൻ തുടങ്ങി ആറ് പേരാണ് പ്രതികൾ.

കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവു നശിപ്പിക്കൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.ഒക്ടോബറിലാണ്‌ ഏഷ്യാനെറ്റ്‌ വ്യാജ വീഡിയോ നിർമിച്ചത്‌.

അഭിമുഖത്തിൽ യഥാർഥ ഇരയ്‌ക്കുപകരം മറ്റൊരു കുട്ടിയെ ചിത്രീകരിച്ചതാണ്‌ കേസിനാധാരം. ഏഷ്യാനെറ്റ്‌ ജീവനക്കാർ ഉൾപ്പെടെ എഴുപതോളം പേരുടെ മൊഴി അന്വേഷക സംഘം ശേഖരിച്ചു. കൂടാതെ കംപ്യൂട്ടർ ഹാർഡ്‌ ഡിസ്‌കുകൾ ഉൾപ്പെടെ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും കസ്‌റ്റഡിയിലെടുത്തിരുന്നു. ഇവ ശാസ്‌ത്രീയമായി പരിശോധിച്ച ശേഷമാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌. കസബ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു.

Related Articles

Back to top button