വ്യാജ ലോണുകൾ ഉണ്ടാക്കി പണം തട്ടി..ജോലി സ്ഥാപനത്തിൽ നിന്ന് 20 കോടിയുമായി ജീവനക്കാരി മുങ്ങി….

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടി രൂപയുമായി യുവതി മുങ്ങിയതായി പരാതി.വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 18 വർഷത്തോളമായി സ്ഥാപനത്തിൽ ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് തട്ടിപ്പ് നടത്തിയത്.

2019 മുതൽ കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോണ്‍ അക്കൗണ്ടിൽ നിന്നും യുവതിയുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് ഇരുപത് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങി.അവസാനം പിടിയിലാകുമെന്ന് തെളിഞ്ഞതോടെ ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസിൽ നിന്നും ഇറങ്ങിപ്പോയ യുവതി പിന്നീട് ഒളിവിൽ പോകുകയായിരുന്നു .വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button