വ്യാജ ഫോൺ കോൾ : കോട്ടയം നഗരത്തിൽ ആംബുലൻസുകൾ കൂട്ടത്തോടെ എത്തി
കോട്ടയം നഗരത്തിൽ ആംബുലൻസുകളെ കൂട്ടത്തോടെ വിളിച്ചുവരുത്തി കബളിപ്പിച്ചു. പരുക്കേറ്റ രോഗിയെ നെടുമ്പാശ്ശേരിയിൽ എത്തിക്കണം എന്ന് പറഞ്ഞാണ് ആംബുലൻസ് വിളിച്ചത്. ഫോൺ വിളിയെ തുടർന്ന് നാഗമ്പടം ബസ്സ്റ്റാൻഡ് പരിസരത്ത് ആംബുലൻസുകൾ കൂട്ടത്തോടെ എത്തി. എല്ലാ ആംബുലൻസ് ഡ്രൈവർമാരെയും ഫോണിൽ വിളിച്ചത് ഹിന്ദി സംസാരിക്കുന്ന ആളാണ്.മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പരുള്ള ആളാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. നവീൻ കുമാർ എന്ന ആളുടെ പേരിലാണ് നമ്പരുള്ളത്. എല്ലാ ഡ്രൈവർമാർക്കും ഗൂഗിൾ പേ നമ്പർ അയച്ചുകൊടുക്കുകയും പണം അയക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചുവെന്നും പൊലീസ് പറഞ്ഞു. സൈബർസെൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.