വ്യാജ ഫോട്ടോകൾ പ്രചരിപ്പിച്ചു..അർജുന്റെ ഭാര്യയുടെ പരാതിയിൽ കേസ്…
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്.അർജുന്റെ കുടുംബത്തെക്കുറിച്ച് വ്യാജ ഫോട്ടോകൾ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്.മലയാളി ലൈഫ് യുട്യൂബ് ചാനലിനും ,’നമ്മളുടെ ന്യൂസ്’ഫേസ്ബുക് പേജിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.അർജുന്റെ മകന്റെ പിറന്നാൾ ആഘോഷിച്ചെന്ന തരത്തിലുള്ള ചിത്രങ്ങളായിരുന്നു ഇവർ പ്രചരിപ്പിച്ചത്.അർജുന്റെ ഭാര്യ കൃഷ്ണപ്രിയ നൽകിയ പരാതിയിലാണ് കേസ്.