വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു..അമേരിക്കയിൽ മലയാളി ജഡ്‌ജി അറസ്റ്റിൽ…
വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ അമേരിക്കയിൽമലയാളി ന്യായാധിപൻ അറസ്റ്റിൽ. ടെക്സസ് സംസ്ഥാനത്തെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി.ജോർജാണ് അറസ്റ്റിലായത്. 2022ൽ നടന്ന കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പിൽ എതിരാളിയായ ട്രെവർ നെൽസിനെ പരാജയപ്പെടുത്താനായി ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കുകയും വംശീയവും വിദ്വേഷപരവുമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയെന്ന കുറ്റമാണ് ജോർജിനെതിരെ ചുമത്തിയത്.
അന്റോണിയോ സ്കേലിവാഗ് എന്ന പേരിലുള്ള അക്കൗണ്ടിൽനിന്ന എതിർ സ്ഥാനാർഥിക്കെതിരെ നിരന്തരം അഭിപ്രായങ്ങൾ രേഖപെടുത്തിയിരുന്നത്.തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായിരുന്ന ജോർജ് റിപ്പബ്ലിക്കൻ എതിരാളിയായ ട്രെവർ നെൽസിനെ 52 ശതമാനം വോട്ടിന് പരാജയപ്പെടുത്തിയിരുന്നു.