വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദം: ഡിവൈഎഫ്ഐ നേതാവ് റിബേഷിനെതിരെ…..

വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ അധ്യാപകനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. വടകര ആറങ്ങോട്ട് എം എൽ പി സ്‌കൂൾ അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരായാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിലാണ് പരാതി നൽകിയത്. ഹൈക്കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ടിൽ റിബേഷ് കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതായി അറിയിച്ചിരുന്നു. റിബേഷ് നടത്തിയത് വർഗീയ പ്രചാരണം ആണെന്നും സർവീസ് ചട്ടങ്ങളും ലംഘനമായതിനാൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡണ്ടാണ് റിബേഷ്.

Related Articles

Back to top button