വ്യാജ ആര്‍.സി നിർമിച്ചു..തിരൂരങ്ങാടി ആര്‍.ടി.ഓഫീസിനെതിരെ കേസ്…
തിരൂരങ്ങാടി സബ് ആർ.ടി ഓഫീസിൽ വാഹനങ്ങളുടെ വ്യാജ ആര്‍.സി നിര്‍മിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ആര്‍.ടി.ഓഫീസില്‍ നിന്ന് തയ്യാറാക്കിയ വ്യാജ ആര്‍.സി ബുക്കിലെ ഉടമകള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ സി.പി സക്കരിയ്യ നല്‍കിയ പരാതിയിലാണ് നടപടി. വ്യാജ ആർസി ബുക്ക് നിർമിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.
തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി. ഓഫീസിൽ ഏഴ് വ്യാജ ആർ.സി നിർമിച്ചെന്നാണ് പരാതി. തവണ വ്യവസ്ഥയിൽ വാഹനങ്ങൾ വാങ്ങുന്നവരുടെ തവണ തെറ്റുമ്പോൾ ഫൈനാൻസ് ഏജൻസികൾ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിൽക്കാനായിട്ടാണ് വ്യാജ ആർ.സി ബുക്ക് നിർമിച്ചതെന്നാണ് പരാതി.പരാതി പുറത്ത് വന്നതോടെ ഈ കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജോയിന്റ് ആര്‍ടിഒ പോലീസിലും ട്രാൻസ്‌പോർട് കമ്മിഷണർക്കും പരാതി നൽകി. എന്നാൽ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കില്ലെന്ന് ജോയിന്റ് ആർ ടി ഒ വിശദീകരിച്ചു.