വ്യാജ ആരോപണത്തിനെതിരെ നിയമ നടപടിക്ക്അരൂർ പഞ്ചായത്ത്…..

അരൂർ: വ്യാജ ആരോപണങ്ങൾക്കെതിരെ നിയമ നടപടിയുമായി അരൂർ ഗ്രാമപഞ്ചായത്ത്.ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ അശോകാ ബിൽഡേഴ്സിൽ നിന്ന്പത്ത് കോടി വാങ്ങിയെന്ന ആരോപണത്തെ നിയമപരമായി നേരിടുമെന്ന് പ്രസിഡൻ്റ് അഡ്വ: രാഖി ആൻ്റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു . സാധാരണ ക്കാർക്കും കുട്ടികൾക്കും നടന്നു പോകാനുള്ള സൈഡ് റോഡ് നിർമ്മിക്കാനായി ആണ് കമ്പിനി ഈ തുക പഞ്ചായത്ത് അധികൃതർക്ക് നൽകിയതെന്നുള്ള വ്യാജപ്രചരണം ആണ് അരൂർ-തുറവൂർ ഭാഗത്ത് പുതുതായി രംഗപ്രവേശം ചെയ്ത വാട്ട്സ്അപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്. ഈ വാട്ട് സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് മറ്റ് നിരവധി ഗ്രൂപ്പുകളിലേക്ക് ആരോപണം കൈമാറിയിട്ടുണ്ട്. ഗ്രൂപ്പുകൾ വഴി വിദേശത്തേക്കു വരെ ആരോപണ വാർത്ത എത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും കുടുംബത്തിലുള്ളവർക്കും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാനായി പഞ്ചായത്ത് അടിയന്തിര കമ്മിറ്റി കൂടി കുറ്റക്കാർക്കെതിരെ നിയമനടപി സ്വീകരിക്കണമെന്ന് ഐക്യകണ്ഠ്യേന തീരുമാനിച്ചു. കുറ്റക്കാർക്കെതിരെ സൈബർ ആക്റ്റ് അനുസരിച്ചും സിവിലായും ക്രിമിനിലായും നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റും അംഗങ്ങളും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജയകുമാർ എന്ന ആളാണ് ഈ വാർത്ത ആദ്യം ഗ്രൂപ്പിലിട്ടത്. ഫോർവേഡ് ചെയ്ത ജിസ്സ്, സാലി സജിഷ് എന്നിവരുടെ പേര് കിട്ടിയിട്ടുണ്ട്. ബാക്കിയുള്ളവരെ കൂടി കണ്ടെത്തി അവർക്കെതിരെയും ഗ്രൂപ്പ് അഡ്മിൻമാർക്കെതിരെയും നടപടി ഉണ്ടാകും.

കഴിഞ്ഞ മാർച്ചിൽ നടന്ന പഞ്ചായത്ത്യോഗത്തിൽ ആകാശപാത നിർമ്മാണം വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിക്കാനായി കളക്ടറെ കാണുന്നതിന് ശ്രമിച്ചെങ്കിലും തെരഞ്ഞെടുപ്പ് തീരുമാനിച്ചതിനെ തുടർന്ന് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ജനപ്രതിനിധികളെ കാണാൻ അനുവാദം ലഭിച്ചില്ല. തുടർന്ന് ജൂണിന് മുൻപായി ചെയ്യേണ്ട കാര്യങ്ങൾ അദ്ദേഹത്തിന് ഇ മെയിലായി അയച്ചുനൽകിയിരുന്നു. പിന്നീട് ഇടപ്പള്ളിയിലെ ദേശീയപാത ഓഫീസിലെത്തി പ്രോജക്റ്റ് ഡയറക്ടറെ വിവരം ധരിപ്പിച്ചു. എല്ലാം ശരിയാക്കി തരാമെന്ന് അദ്ദേഹം പഞ്ചായത്ത് അധികാരികൾക്ക് ഉറപ്പ് നൽകിയിരുന്നു. അത് പാലിക്കപ്പെടാതിരുന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പിന് ശേഷം അരൂർ പഞ്ചായത്ത് പ്രസിഡൻ്റും അംഗങ്ങളും ചേർന്ന് കളക്ടറെ സന്ദർശിച്ചു. ഡപ്യൂട്ടി കളക്ടർക്കാണ് ദേശീയപാതയുടെ ചുമതല എന്നാണ് ജനപ്രതിനിധികളോട് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് ദേശീയപാതയുടെ ശോചനീയാവസ്ഥയുടെ ഫോട്ടോകളും വീഡിയോകളും പഞ്ചായത്ത് അയച്ചു കൊടുത്തു. എന്നിട്ടും ഒരു നടപടിയും എടുത്തില്ല. ദേശീയപാത അറ്റകുറ്റ പണി നടത്തുന്നതിനായി മൂന്ന് ദിവസം സ്കൂളുകൾക്ക് അവധി നൽകി റോഡ് അടച്ചുകൊണ്ട് പണി ചെയ്യുമെന്ന് മന്ത്രിയുടെയും ജന പ്രതിനിധികളുടെയും സാന്നിധ്യത്തിൽ തീരുമാനമെടുത്തിരുന്നു. മൂന്ന് ദിവസം ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെ ക്കുറിച്ച് അരൂർ പഞ്ചായത്ത് പ്രസിഡൻ്റ് കളക്ടറെ അന്നു തന്നെ ബോധ്യപ്പെടുത്തിയിരുന്നു. മൂന്ന് ദിവസം സഹിച്ചാൽ മാത്രമെ റോഡ് നന്നാക്കാൻ പറ്റുകയുള്ളു പറഞ്ഞു. പണി തീരാതിരുന്ന തിനെ തുടർന്ന് പഞ്ചായത്ത് അറിയാതെയും ആലോചിക്കാതെയും രണ്ട് ദിവസം കൂടി കളക്ടർ അവധി നീട്ടികൊടുത്തു. കഴിഞ്ഞ ശനിയാഴ്ച ദേശീയപാതയുടെ അറ്റകുറ്റ പണി നടത്തിയത് പരിശോധിക്കാൻ കളക്ടർ എത്തിയെങ്കിലും പഞ്ചായത്തിനെ അറിയിച്ചില്ല. പകരം പുറത്തു നിന്നുള്ള ആളുകളേയും പുത്തൻ സംഘടനകളേയുമാണ് സന്ദർശന വിവരം അറിയിച്ചതെന്നും. ജനദ്രേഹ നടപടികളുമായാണ് കമ്പിനി മുന്നോട്ട് പോകുന്നതെങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന് പ്രസിഡൻ്റ് പറഞ്ഞു.

Related Articles

Back to top button