വ്യാജഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ്..ലക്ഷ്യം മാരക രോഗം ബാധിച്ചവർ..അമ്മയും മകനും അറസ്റ്റിൽ…
വ്യാജഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മകനും അമ്മയും പൊലീസ് പിടിയിൽ.കോട്ടയം കിടങ്ങൂര്‍ സ്വദേശികളായ എം എ രതീഷ് അമ്മ ഉഷ അശോകന്‍ എന്നിവരെയാണ് പറവൂര്‍ പോലീസ് പിടികൂടിയത്.ഗുരുതര രോഗം ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് രതീഷ് പണം വാങ്ങി തട്ടിപ്പ് നടത്തിയത്.മാരക രോഗം ബാധിച്ചവരുടെ കുടുംബങ്ങളായിരുന്നു ഇവരുടെ ലക്‌ഷ്യം.
പ്രമുഖ ആശുപത്രികളിലെ ഡോക്ടര്‍ എന്ന് പറഞ്ഞോ രോഗികളെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരുടെ അടുത്തയാളാണെന്ന് പരിചയപ്പെടുത്തിയോ ആണ് രതീഷ് ബന്ധുക്കളെ പരിചയപ്പെടുന്നത്. ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാന്‍ സഹായം നല്‍കാമെന്നാണ് വാഗ്ദാനം. ഡോക്ടര്‍ ആണെന്നതിന് തെളിവുകളും നല്‍കും. ഇത്തരത്തിൽ പറവൂര്‍ സ്വദേശി അഡ്വ. വിനോദിന്റെയടുക്കല്‍നിന്ന് ഒരു ലക്ഷത്തോളം രൂപ പ്രതികൾ തട്ടിയെടുത്തതായി പരാതിയുണ്ട്.സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇവർക്കെതിരെ പത്ത് കേസുകളുണ്ട്. കോട്ടയം, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രതികളുടെ തട്ടിപ്പ്.