വ്യജ രേഖ ഉപയോഗിച്ച് പാർലമെന്റിൽ കടക്കാൻ ശ്രമം..മൂന്ന് പേർ പിടിയിൽ…
പാർലമെന്റിൽ വ്യജ രേഖ ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ.വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച മൂന്ന് തൊഴിലാളികളെയാണ് പിടികൂടിയത്. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാസിം, മോനിസ്, ഷോയിബ് എന്നിവരാണ് പിടിയിലായത്. ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.