വോട്ട് ചെയ്താൽ നൽകാമെന്ന് പറഞ്ഞ പണം കിട്ടിയില്ല..കിട്ടിയ സാരിക്ക് ഗുണമേന്മയും ഇല്ല..പ്രതിഷേധിച്ച് വോട്ടർമാർ….
ആന്ധ്രയില്‍ വോട്ടിന് പണവും മറ്റ് സമ്മാനങ്ങളും നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നതിനുള്ള തെളിവുകൾ പുറത്ത്.വോട്ട് ചെയ്താൽ നൽകാമെന്ന് ഏറ്റിരുന്ന പണവും സമ്മാനങ്ങളും എവിടെയെന്ന് ചോദിച്ച് രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവിനോട് തട്ടിക്കയറുന്ന വോട്ടർമാരുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. പക്ഷേ ഏത് പാർട്ടിയുടെ പ്രതിനിധിയാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.പല്‍നാട് ജില്ലയിലെ സത്തെനാപ്പള്ളിയില്‍ നിന്നുള്ളതാണ് ഈ വീഡിയോ.
അതേസമയം മറ്റൊരിടത്ത് വൈഎസ്ആർസിപി വിതരണം ചെയ്ത സാരിക്ക് ഗുണമേന്മ പോര എന്ന് കാട്ടി വോട്ടർമാർ പ്രതിഷേധിച്ചു . തങ്ങള്‍ക്ക് കിട്ടിയ സാരികള്‍ വലിച്ചെറിയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഒരു വോട്ടിന് 3000 രൂപ മുതല്‍ 5000 രൂപ വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.