വോട്ടെണ്ണൽ ആരംഭിച്ചു..ജമ്മുവിൽ നാഷണൽ കോൺഫറൻസിന് ലീഡ്..ഹരിയാനയിൽ കോൺഗ്രസ് കൊടുംകാറ്റ്….

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഹരിയാന, ജമ്മുകാശ്മീർ നിയമസഭകളിലേയ്ക്കുള്ളവോട്ടെണ്ണൽ ആരംഭിച്ചു. ഹരിയാനയിൽ കോൺഗ്രസ് തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തുന്നു. കാശ്മീരിൽ നാഷണൽ കോൺഫറൻസ് സഖ്യം 31 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു.രണ്ടിടങ്ങളിലെയും നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ 8നാണ് തുടങ്ങിയത്. ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും ജമ്മുകശ്മീരില്‍ തൂക്ക് സഭയാണെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം പുറത്തുവരുന്നത്.

Related Articles

Back to top button