വോട്ടെണ്ണി തുടങ്ങും മുന്നേ ഒരു സീറ്റിൽ വിജയിച്ച് ബിജെപി…കാരണം…

ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധി അറിയാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി.എന്നാൽ വോട്ടെണ്ണുന്നതിന് മുന്നേ ബിജെപി ഒരു മണ്ഡലത്തിൽ വിജയം നേടിയിരിക്കുകയാണ് . സൂറത്ത് ആണ് ബിജെപി ജയിച്ച ആ മണ്ഡലം.കോൺ​ഗ്രസ് സ്ഥാനാർത്ഥി നീലേഷ് കുംഭാണിയുടെ നാമനിർദേശ പത്രിക തള്ളിപ്പോയതോടെയാണ് സൂറത്തിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ ജയമുറപ്പിച്ചത്. പത്രിക സമർപ്പിച്ച മറ്റ് സ്ഥാനാർത്ഥികൾ അവ പിൻവലിക്കുകയും ചെയ്തിരുന്നു.ഇതോടെയാണ് എതിരില്ലാതെ ബിജെപി സൂറത്തിൽ ജയിച്ചത്.

പിന്താങ്ങിയവരുടെ ഒപ്പുകൾ വ്യാജമാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് കുംഭാണിയുടെ നാമനിർദ്ദേശ പത്രിക തള്ളിയത്. അതേസമയം കോണ്‍ഗ്രസ് അദ്ദേഹത്തെ ആറുവര്‍ഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുമുണ്ട്.

Related Articles

Back to top button