വോട്ടിനും പ്രസംഗത്തിനും കോഴ.. ജനപ്രതിനിധികൾക്ക് പ്രത്യേക പരിരക്ഷയില്ല…

വോട്ടിനോ പ്രസംഗത്തിനോ ജനപ്രതിനിധികൾ കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി. ഇത്തരം സംഭവങ്ങളിൽ ജനപ്രതിനിധികളെ വിചാരണയിൽ നിന്ന് ഒഴിവാക്കിയ 1998 ലെ വിധിയോട് ഏഴംഗ ഭരണഘടനാ ബെഞ്ച് വിയോജിച്ചു. വോട്ടിനും പ്രസംഗത്തിനും കോഴ വാങ്ങുന്ന എം.പിമാർക്കോ എം.എൽ.എമാർക്കോ പ്രത്യേക പരിരക്ഷ ലഭിക്കില്ല. ഇവര്‍ വിചാരണയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് തെറ്റായ സന്ദേശം നൽകുന്നതാണെന്നും പാർലമെന്റ് – നിയമസഭ അംഗങ്ങളുടെ അഴിമതിയും കൈക്കൂലിയും ജനാധിപത്യത്തെ നശിപ്പിക്കുമെന്നും വിധിയിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Related Articles

Back to top button