വൈറ്റിലയിൽ ബാർ ജീവനക്കാരും കൗൺസിലറും തമ്മിൽ വാക്കേറ്റം..ബാര്‍ ജീവനക്കാരിയുടെ മുഖത്തടിച്ചു…

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുനിതാ ഡിക്‌സണ്‍ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി ബാര്‍ ജീവനക്കാരിയായ യുവതി. മുഖത്ത് അടിച്ചെന്നും കൈപിടിച്ച് തിരിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും കൊച്ചിയിലെ ബാര്‍ ഹോട്ടല്‍ ജീവനക്കാരി പരാതിപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത്‌വന്നിട്ടുണ്ട് .എന്നാൽ ബാർ ജീവനക്കാർ മർദിച്ചത് തന്നെയാണെന്ന് കൗൺസിലർ സുനിത ഡിക്സൺ പറയുന്നു. ബാറിനോട് ചേർന്നുള്ള തോട് ശുചീകരണവുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.

പുറത്തുവന്ന വിഡിയോയില്‍ കൗണ്‍സിലര്‍ ബാര്‍ ജീവനക്കാരിയെ മര്‍ദിക്കുന്നത് കാണാം. നിങ്ങളോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും ബാറിന്റെ ഉടമസ്ഥനോട് സംസാരിക്കാനാണ് താല്‍പര്യമെന്നും സുനിത ഡിക്‌സണ്‍ തര്‍ക്കത്തിനിടെ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.എന്നാൽ‌ ഞങ്ങളോട് സംസാരിച്ചാൽ മതിയെന്നും ചോദിക്കുമ്പോഴൊക്കെ പണം തന്നിട്ടുണ്ടെന്നും ജീവനക്കാർ പറയുന്നുണ്ട്.ഹോട്ടല്‍ കൈയേറ്റം ഒഴിപ്പിച്ച് കാന ശുചീകരിക്കാനാണ് താന്‍ അവിടെ എത്തിയതെന്ന് കൗണ്‍സിലര്‍ പറഞ്ഞു. അവിടെ എത്തിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ വളയുകയായിരുന്നെന്നും കൗണ്‍സിലര്‍ വിശദീകരിച്ചു.

Related Articles

Back to top button