വൈദ്യുതി പുനഃസ്ഥാപിച്ചു…..പോരാട്ടം വിജയം കണ്ടെന്ന് പിതാവ് റസാഖ്….
തിരുവമ്പാടിയിൽ സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ച പ്രശ്നത്തിന് പരിഹാരമായി. സംഭവം വന്‍ ചര്‍ച്ചയായതിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു. വിവാദമായതിന് പിന്നാലെ സർക്കാർ നിർദ്ദേശപ്രകാരം കളക്ടർ വിഷയത്തില്‍ ഇടപെടുകയായിരുന്നു.